Wednesday, March 19, 2014

എന്തനുഗ്രഹമീ ജിഹ്വതജീവിതം



എന്തനുഗ്രഹമീ ജിഹ്വതജീവിതം

നിത്യവും എന്‍ സ്വപ്നത്തിലൊരു
ആത്മീയ ചൈതന്യം പൊഴിയവേ
ജീവിക്കാന്‍ കൊതി തോന്നുന്നു
എന്തനുഗ്രഹമീ ജിഹ്വതജീവിതം

വിശ്വാസത്തണലില്‍ നിശ്വാസം നുകരവേ
വെറുതേ തോടുത്തുവിട്ടൂ ചിന്തകള്‍
ചെറുപുഞ്ചിരിയാലെന്‍ കൊച്ചു പരാതികള്‍
നീറ്റലാണെങ്കിലും ഒരു നോവിന്‍ സുഖമുണ്ടതില്‍
നാളെയുടെ പ്രത്യാശാ സൗന്ദര്യ സ്വപ്നങ്ങളും
ഇന്നലതന്‍ വെറും കുസൃതി ചീന്തും

തളര്‍ന്നും വളര്‍ന്നും -
തളിര്‍ത്തും വാടിയും -
സ്വപ്ന സങ്കടങ്ങള്‍ -
-     -  ചേര്‍ത്തും അകന്നുമായെന്നും
ഈ വര്‍ണ ശഭളതാ സ്പ്ടിക 
പൊലിമ നല്‍കുമ്പോള്‍
ജീവിക്കാന്‍ കൊതി തോന്നുന്നു

എന്തനുഗ്രഹമീ ജിഹ്വതജീവിതം

                           ഡോ. ടി. പി. ശശികുമാര്‍