Wednesday, May 13, 2009

MATHSARAM




oru-koottinayi





thadasam







nizhalukalilekk saram thodukkumpol


നിഴലുകളിലേക്ക് ശരം തൊടുക്കുമ്പോള്‍
(Translation of my Poem ARROW FROM SHADOW)
പാഠങ്ങളൊക്കെപഠിച്ചിടാനായൊരു
ജന്മത്തെ നീക്കിവെയ്ക്കുന്നു നാമൊക്കെയും
അഭ്യസിച്ചോരു പാഠങ്ങന്യര്‍ക്കുവേണ്ടി –
പ്പകരുന്നതടുത്തജന്മത്തി.ല്‍ നാം
മാനവമാനസം വ്യാപരിക്കുന്നതാം
മൂലതലങ്ങ.ള്‍ അപഗ്രഥിക്കുന്നതിന്‍-
നാരായവേരുംവെട്ടവും വസിഷ്ഠന്‍റെ
യോഗവാസിഷ്ഠമാണെന്ന-തോര്‍ക്കുക

ത്രേതായുഗത്തില്‍ ദൂര്‍വാദള ശ്യാമള
രൂപനാം രാമനു വേണ്ടി വസിഷ്ഠന്‍റെ
വാണിക.ള്‍ വഴിവിളക്കായ് ഉപദേശമായ്
നിന്നു ജ്വലിച്ചൂ പതിനെട്ടു ദിനങ്ങളില്‍

ദ്വാപരമെത്തവേ സംഗ്രാമഭൂമിയില്‍
ദ്വാരകാധീശനാം കൃഷ്ണന്‍ സമഗ്രമായ്
പാര്‍ത്ഥനായ് പാഠങ്ങളോതീ, അരികളെ-
പാഠം പഠിപ്പിച്ചിടാനുള്ള വിദ്യക.ള്‍.

ദശരഥ-നന്ദനന്‍, രാമന്‍ ഏക പത്നീവൃത –
നായിരുന്നെന്നതേവര്‍ക്കും സുപരിചിതം
സിതയില്‍ മാത്രം അഭിരമിച്ചൂ രാമ.ന്‍
സര്‍വ സുഖതിലും സര്‍വ ദു:ഖത്തിലും.
ഉത്തമ പുരുഷോത്തമന്‍റെ നിഴലുപോ.ല്‍
ഉര്‍വീസുത സീത നിന്നു എല്ലായ്പ്പൊഴും
n  നിഴല്‍പോലെ തണല്പോലെ വര്‍ത്തിച്ച സീതയെ
നിഷ്കരുണം ഒരു ഘട്ടത്തി.ല്‍ രാഘ.വന്‍
സംശയിച്ചെന്നതും തള്ളിപ്പറഞ്ഞതും
സന്മനസ്സുള്ളവര്‍ ഓര്‍മ്മയി.ല്‍ വെയ്ക്കുക
പത്നിമാരായി – പ്പതിനാറായിരത്തെട്ടിനും
കാന്തനായ് – കൂട്ടായി നിന്നവ.ന്‍
കണ്ണന്‍ കരിമുകി.ല്‍ വ.ര്‍ണന്‍ തഴഞ്ഞു –
കളിത്തോഴി രാധയെപ്പോലും ഇടക്കിടെ !

രാമനൊപ്പം പ്രതിച്ഛായ – യെന്നപോ.ല്‍
നിഴല്‍ പോലെ എന്നും നടന്നവ.ന്‍ ലക്ഷ്മണ.ന്‍
യിളയവനെങ്കിലും, ഇരുപുറ കവചമായ്
ഇളകാതെ രാമനെ കാത്തവന്‍ ലക്ഷ്മണ.ന്‍

കൃഷ്ണനാകട്ടെ, ഹലായുധനായൊരു
ജ്യേഷ്ഠ സഹോദരന്‍ നിന്നൂ ബലിഷ്ഠമായ്
ബാക്കി കഥയില്‍ തിണര്‍ത്തു നില്‍പൂ രാമ.ന്‍
ശരമൊന്നു നിഴലിലേയ്ക്കായ് എയ്തു വിട്ടത്.
കൃഷ്നനു നേരേ തിരിച്ചെത്തി രാമനാം
വിഷ്ണുകുലോത്ഭവന്‍ എയ്തതാം അമ്പത്.
ബാക്കി ചരിത്രം, ഐതീഹ്യം വായിക്കുക
വരികല്‍ക്കിടയിലാണസ്ത്രശസ്ത്രാദിക.ള്‍

നിങ്ങളും ഞാനും പിറവിയെടുക്കയാ
ണെപ്പോഴുമെന്നും, ഓരോ ദിനം തന്നിലും
പിറ്റേപ്പുലര്‍ച്ചയി.ല്‍  നാം പുന.ര്‍ ജന്മമാം
പുറ്റുക.ള്‍ ഭേദിച്ചിറങ്ങുന്നു അറിയുക.

അവതാര മഹിമകള്‍ക്കൊക്കെ നല്കീടുവാ.ന്‍
അവസരം വന്നാല്‍ എടുത്തു നല്കീടുവാ.ന്‍
കാലം, അതിന്‍റെ സമൃദ്ധ തുണീരത്തി.ല്‍
ആയുധം സൂക്ഷിപ്പതുണ്ടറിഞ്ഞീടുക.

നിങ്ങളും ഞാനും പിറവിയെടുക്കയാ –
ണെപ്പൊഴുമെന്നും; ഓരോ ദിനം തന്നിടും
പിറ്റേപ്പുലര്‍ച്ചയി.ല്‍ നാം പുനര്‍ ജന്മമാം
പുറ്റുകള്‍ ഭേദിച്ചിറങ്ങുന്നു ഓര്‍ക്കുക

ഇന്നു നീ ചെയ്യുന്ന കര്‍മ്മത്തിനോക്കെയും
വന്നു കൂടും ഫലം നാളത്തെ ജന്മത്തി.ല്‍
കര്‍മ്മഫലങ്ങ.ള്‍ നിനക്കുനേരേ നിഴ.ല്‍
ഭേദിച്ചു പാഞ്ഞെത്തിടും ശരമായിടും

നിഴലില്‍ നിന്നെത്തുമസ്ത്രങ്ങളെല്ലാം
നിന്നെ നിത്യേന നിശ്ചയം വേട്ടയാടും.

----൦൦൦൦൦----


11. ARROW FROM THE SHADOW

 

 



In one Janma you learn
And in the other you teach
Yogavasishta is the lecture
On dharma and mind management;

Rama was awarded eighteen days
In Thretha Yuga by Sage Vasishta
Krishna in Dwapara gave lessons
To Arjuna in the war field
Rama had a single wife in Sita
Who stood with him for all time
Krishna had many wives
His particular favourite, Radha
Who found herself abandoned too
Lakshmana the younger one
Also stood steadfast with Rama
Supporting him in dangerous times
Balarama, the elder one
Was always tormenting Krishna
Rama sent an arrow in the shadow
Which backfired to kill Krishna;

Each day you take birth
And in the next a rebirth
The karma you do in one Janma
An arrow from the shadow
Comes back in full force
To haunt you in the next Janma.


------080604------




.










THIRAKKADHA THIRUNADAYIL




Tuesday, May 12, 2009