മനോദർപ്പണം
ജനനം ജീവിതം പിന്നെ
മൃത്യുവാം പരമാർത്ഥവും
വസിക്കുന്നതേകതീരത്ത്
മനസ്സാകുന്ന കടൽക്കരെ
നെയ്തുകാരനെ പോലും
അമ്പരപ്പിക്കുന്ന വേഗത
ചിലന്തിക്കുണ്ട് അതേപോലെ
നെയ്തു മുന്നോട്ടു പോകണം
അറിയുന്നേൻ സൃഷ്ടാവേ ഞാൻ
അവതാരത്തിന്റെ പൂർണത
ജീവിതം പൂർണമാകുന്നു
ഒപ്പമെന്റെ ചിന്താഗ്നിയും
സൃഷ്ടാവേ അറിയുന്നു ഞാൻ
ഹൃത്തടം ശൂന്യമാകവേ
എന്റെ കൺ മുന്നിലെ സന്ധ്യ
പുലരി നിസ്തേജമെന്നതും
ഹൃദയം യാജിപ്പതെന്നെന്നും
ആശംസാ വാക്യ സഞ്ചയം
ശുദ്ധ സൂന്യതയോലുന്ന
നിറയാൻ കൊതിച്ചിടും
ഭ്രമകല്പകല്പനകൾ ശബ്ദം
സങ്കൽപ്പങ്ങൾ ആശയും
നിരത്തും കബഡികൾ-ക്കങ്ങേ
പ്പുറത്താണെന്നോർക്കുക
ത്യാജ്യ ഗ്രാഹ്യ വിവേചനമാം
ത്രാസിൽ വെച്ചിട്ടു നോക്കവേ
ഗണിതങ്ങൾക്കപ്പുറത്തല്ലോ
മനസ്സിന്നുല്പന്നമൊക്കെയും
ചെയ്യേണ്ടതെന്ത് എമ്മട്ടിൽ
കർമ്മ കാണ്ഡം പുലർത്തണം
എന്ന സത്യ സങ്കീർണ
വിചാരത്തിലുടക്കവേ
മോഹമുണ്ടെൻ പാദങ്ങൾ
സംരക്ഷിക്കാനനുയോജ്യമാം
തോലിന്റേതാം പാദരക്ഷ
ആരോടർത്ഥിപ്പു
എങ്ങിനെ
സാഹചര്യത്തിനൊത്തുള്ള
നിറം മാറുന്നൊരോന്തുപോൽ
മനസ്സെന്നേ വിഴുങ്ങുന്നു
മോഹങ്ങൾക്കനുയോജ്യമായ്
വാഴ്വിന്റെ പരാമർത്ഥത്തെ
നേരിൽ നേരായ് മുഖാ മുഖം
കാണിക്കുന്ന കണ്ണാടി
മനസ്സാണെന്നതോർക്കുക
മൊത്തമായ ദൈവത്തിൻ
സാമർഥ്യങ്ങളോർക്ക നീ
എത്രകാലം കഴിഞ്ഞാലും
ഉടയാതുള്ളത്
വൈഭവം
നേട്ടമെല്ലാം എന്നുമെന്നും
നിന്റെ ചാരത്തു തന്നെയാം
മരുപ്പച്ചയ്ക് സാമാനം നിൻ
നേട്ടങ്ങൾ ഓർത്തുവെക്കുക
തുടച്ചോന്നു വെടിപ്പാക്കി
മുഖം നോക്കാൻ ശ്രമിക്കവേ
പൊടി പോറൽ നിറഞ്ഞല്ലോ
നിന്റെ ദർപ്പണമോർക്കുക
സൂക്ഷിച്ചു നോക്കുക നിന്റെ
ദർപ്പണ പ്രതലത്തിലായ്
പൊടിയുണ്ട് മണൽ കാറ്റിൽ
തരികൾ ഒത്തിരി ഒത്തിരി
വാസ്തവം കണ്ണിൻ മുന്നിൽ
വികൃത രൂപത്തിൽ നിൽക്കവേ
കൂടുതൽ മലിനമാകാനായ്
വീണ്ടും ഉഷ്ണിച്ചു നില്പുനീ
DrTPS / Translation of “THE MIRROR of LOVE”